താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം അഡ്വക്കറ്റ് പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ കോഡിനേറ്റർ ഡോക്ടർ പി കെ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യപ്രഭാഷണം നടത്തി ,
പന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സരിത എം പി , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസ്ന അസ്സയിൻ , കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ ഇന്ദു സനിത്, ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ യു കെ അബ്ദുനാസർ പിടിഎ പ്രസിഡണ്ട് സനിത്ത് പി, പിടിഎ വൈസ് പ്രസിഡണ്ട് ഡോക്ടർ അഷ്റഫ് കൈലശ്ശേരി, സംസാരിച്ചു.
പന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ 35 ഓളം ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ സെമിനാറുകളിലായി തൊഴിൽ വിദ്യാഭ്യാസ മേഖലകളിലെ പുതിയ സാദ്ധ്യതകൾ ചർച്ച ചെയ്തു.
പ്രധാന പ്രവേശന പരീക്ഷകൾ, വിദേശ വിദ്യാഭ്യാസം, പൊതുമേഖലയിലെ തൊഴിൽ അവസരങ്ങൾ എന്നീ വിഷയത്തിൽ കരിയർ ഗുരു എം എസ് ജലീൽ സർ നയിക്കുന്ന സെമിനാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ കരിയർ പ്രവണതകൾ & സംരംഭകത്വം എന്നീ വിഷയങ്ങളിൽ നടക്കുന്ന കരിയർ ചർച്ച, ഹോസ്പിറ്റാലിറ്റി മേഖലയിലെ കരിയർ അവസരങ്ങൾ എന്നീ വിഷയത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ഫാക്കൽറ്റി അതുല്യ, മുരളി എന്നിവർ സെമിനാറുകൾ സംഘടിപ്പിച്ചു. ഡോ. നിസാർ ചേലേരി, ഡോ. നാസർ കുന്നുമ്മൽ, റഊഫ് എളേറ്റിൽ എന്നിവർ നേതൃത്വം നൽകി .
25 സ്റ്റാളുകളിലായി സർക്കാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ദിശ വിദ്യഭ്യാസ പ്രദർശനം ഇന്ന് സമാപിക്കും.
ദിശയിൽ ഇന്ന് :
രാവിലെ 10 മണിക്ക് ഡിഫൻസ് & സ്പോർട്സ് കരിയർ എന്ന വിഷയത്തിൽ സബ് മേജർ അശ്വനി മൈത്ത, പ്രൊഫഷണൽ ഫുട്ബോളർ താഹിർ സമാൻ, ടെക്നിക്കൽ ഓഫീസർ ഇല്യാസ് എന്നിവർ നയിക്കുന്ന സെമിനാർ
11.30 ന് പ്ലസ്ടുവിനു ശേഷമുള്ള പഠന സാദ്ധ്യതകൾ എന്ന വിഷയത്തിൽ അസ്‌കർ കെ ൾ, റജി പി വി എന്നിവർ നയിക്കുന്ന സെമിനാർ
മണി മുതൽ ഡിഗ്രി വിദ്യാഭ്യാസത്തിലെ പുതിയ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ. ഷഫീക് ബുസ്താൻ, ഫരീദ എം. ടി എന്നിവർ നയിക്കുന്ന സെമിനാർ
2.30ന് കൾച്ചർ ആൻഡ് കരിയർ എന്ന വിഷയത്തിൽ അമൃത ടീവി കോമഡി ഫൈയിം നന്ദു നാരായൺ നയിക്കുന്ന സെമിനാർ