താമരശ്ശേരി വിദ്യാഭ്യാസ ജില്ല പന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസമായി തുടരുന്ന ദിശ- ഉന്നത വിദ്യാഭ്യാസ പ്രദർശനം പ്രൗഢ ഗംഭീരമായി സമാപിച്ചു
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 54 ഹയർസെക്കൻഡറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുമായി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൺസ് കൗൺസിലിംഗ് സെൽ നടപ്പിലാക്കുന്ന ദിശ ഹയർ എജ്യുക്കേഷൻ എക്സ്പോയിൽ ഹോസ്‌പിറ്റലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, DIET, ഇന്ത്യൻ ആർമി റിക്രൂട്ട്‌മെൻ്റ് ടീം, കോഴിക്കോട് മെഡിക്കൽ കോളേജ്, കണ്ണൂർ യൂണിവേഴ്‌സിറ്റി, വിവിധ പോളിടെക്നിക്കുകൾ, ഐ ടി ഐ കൾ, കെൽട്രോൺ, സിപ്പറ്റ്, റോബോട്ടിക്ക് അസോസിയേഷൻ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, എ.ഐ.സി.ആർ.എ തുടങ്ങി 25 സ്റ്റാളുകളും 8 വിവിധ കരിയർ മേഖലയിലെ സെഷൻസ് ഉൾപ്പെടുത്തി കൊണ്ടാണ് എക്സ്പോ സംഘടിപ്പിച്ചത്
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ സന്ദർശിച്ച് കോഴ്സുകൾ, ഫീസ്, അഡ്മിഷൻ പ്രക്രിയ എന്നിവയെക്കുറിച്ച് വിശദമായി അറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റാളുകൾ ഉണ്ടായിരുന്നു. സ്പോർട്സ്, ഡിഫൻസ് മേഖലകളിലെ കരിയർ സാധ്യതകളെക്കുറിച്ച് വിശദമായി അറിയാനും K-DAT അഭിരുചി പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാനും ഈ മേള സഹായകമായി. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുമായി 7,000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ സെമിനാറുകളിലായി തൊഴിൽ വിദ്യാഭ്യാസ മേഖലകളിലെ പുതിയ സാദ്ധ്യതകൾ ചർച്ച ചെയ്തു.
പ്രധാന പ്രവേശന പരീക്ഷകൾ, വിദേശ വിദ്യാഭ്യാസം, പൊതുമേഖലയിലെ തൊഴിൽ അവസരങ്ങൾ എന്നീ വിഷയത്തിൽ കരിയർ ഗുരു എം എസ് ജലീൽ സാറിൻ്റെ നേതൃത്വത്തിലുള്ള സെമിനാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ കരിയർ പ്രവണതകൾ & സംരംഭകത്വം എന്നീ വിഷയങ്ങളിൽ നടന്ന കരിയർ ചർച്ച, ഹോസ്പിറ്റാലിറ്റി മേഖലയിലെ കരിയർ അവസരങ്ങൾ എന്നീ വിഷയത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ഫാക്കൽറ്റി അതുല്യ, മുരളി, ഡിഫൻസ് & സ്പോർട്സ് കരിയർ എന്ന വിഷയത്തിൽ സബ് മേജർ അശ്വനി മേത്ത, പ്രൊഫഷണൽ ഫുട്ബോളർ താഹിർ സമാൻ, ടെക്നിക്കൽ ഓഫീസർ ഇല്യാസ് എന്നിവർ നയിച്ച സെമിനാർ
എസ് എസ് എൽ സി,പ്ലസ്ടുവിനു ശേഷമുള്ള പഠന സാധ്യതകൾ എന്ന വിഷയത്തിൽ അസ്‌കർ കെ , റജി പി വി എന്നിവർ നയിക്കുച്ച സെമിനാർ
ഡിഗ്രി വിദ്യാഭ്യാസത്തിലെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ഷെഫീഖ് ബുസ്താൻ, ഫരീദ എം. ടി എന്നിവർ നയിക്കുച്ച സെമിനാർ
കൾച്ചർ ആൻഡ് കരിയർ എന്ന വിഷയത്തിൽ അമൃത ടീവി കോമഡി ഫൈയിം നന്ദു നാരായൺ എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി.
ഡോ. നിസാർ ചേലേരി, ഡോ. നാസർ കുന്നുമ്മൽ, റഊഫ് എളേറ്റിൽ, ജിഷാദ് ഒ.കെ, ജയരാജൻ സി കെ, ഡോ സജ്‌ന പി, ഷീജ ചന്ദ്രൻ, ലിമ, സൗദ, റഹ്മത്ത്,സതീഷ് എം എസ് എന്നിവർ നേതൃത്വം നൽകി. പ്രസ്തുത പരിപാടി അവസാന സെമിനാറായ കോമഡി സ്റ്റാർ സിംഗർ നന്ദു നാരായണൻ്റെ കൾച്ചറൽ സെഷനോടെ സമാപന ചടങ്ങ് ആരംഭിച്ചു.
സഹായിയുടെ ജനറൽ സെക്രട്ടറിയും ഫാത്തിമാബി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. T K M കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഷഫീഖ് ബുസ്താൻ , സരിത പ്രിൻസിപ്പാൾ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പന്നൂർ ,പിടിഎ പ്രസിഡണ്ട് സന്നിത് പി, പി.ടി.എ വൈസ് പ്രസിഡണ്ട് ഡോക്ടർ അഷ്റഫ് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ പന്നൂർ എന്നിവർ സംസാരിച്ച ചടങ്ങിന് ഡോക്ടർ നാസർ സ്വാഗതവും അസീസ് നന്ദിയും പ്രകാശിപ്പിച്ചു.