Trending

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Apshi Gold



കേരളത്തിനുള്ളിൽ ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC, ST, OEC, OBC, OBC-H, General (Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്.ഹയർ സെക്കണ്ടറി, ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് ഫീ ഇളവ് ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്.

യോഗ്യത

-  OBC, OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

- SC, ST, OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല.

- ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.

- മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

- Admission Memo 

- SSLC Certificate

- +2 Mark list 

- Community Certificate /Caste Certificate 

- Income Certificate 

- Nativity Certificate

- Bank Passbook

- Aadhaar Copy

- Hostel Inmate Certificate

- Degree Certificate ( For PG Students)

🔗 Application Link:-

https://www.egrantz.kerala.gov.in/


സ്കോളർഷിപ്പ് തുക

  • അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്.
  • ഇതിന്  ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക.
  • സ്കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

കഴിഞ്ഞ അക്കാഡമിക വർഷം മുതൽ ഇ ഗ്രാന്റ്സ് ന്റെ കൂടെ മറ്റൊരു സ്കോളർഷിപ്പ് സ്വീകരിക്കാൻ പാടില്ല. ആയതിനാൽ വിദ്യാർത്ഥികൾ മറ്റു സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കുകയും ലഭ്യമായതിൽ ഏറ്റവും വലുത് നിലനിർത്തി മറ്റുള്ളവ cancel ചെയ്യുകയോ തിരിച്ചു അയക്കുകയോ ചെയ്യേണ്ടതാണ്.

KRF Resort
Apshi
Previous Post Next Post