ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI):ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷക്ക് ഏപ്രിൽ 20 വരെ അപേക്ഷിക്കാം
പാദരക്ഷ നിർമാണ മേഖലയിലേക്കുള്ള പരിശീലനം നൽകുന്ന ശ്രദ്ധേയ സ്ഥാപനമായ ഫുട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) ൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
മെയ് 11 നാണ് ആൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2025). ഇന്ത്യയിലെ 12 ക്യാമ്പസ്സുകളിലേക്കുള്ള ബാച്ചിലർ ഓഫ് ഡിസൈൻ,ബാച്ചിലർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ എന്നീ പ്രോഗ്രാമ്മുകളിലേക്ക് ഏതെങ്കിലും സ്ട്രീം പ്ലസ് ടു /തത്തുല്യപരീക്ഷയോ എ.ഐ.സി. ടി.ഇ അംഗീകൃത മൂന്നുവർഷ ഡിപ്ലോമയോ ജയിച്ചവർക്കാണ് യോഗ്യത.
പ്രവേശന പരീക്ഷയിൽ അനാലിറ്റിക്കൽ എബിലിറ്റി, ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പൊതുവിജ്ഞാനം, കോംപ്രിഹെൻഷൻ, ഗ്രാമർ,യുസേജ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും.
ബിരുദാനന്തര തലത്തിൽ എം.ഡിസ്,എംബിഎ എന്നീ പ്രോഗ്രാമുകൾ ആണുള്ളത്.
അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 20/4/2025
അപേക്ഷിക്കാനുള്ള ലിങ്ക് : https://fddiindia.com/admission