Trending

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (PJMS) അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു



SSLC,+2,ഡിഗ്രി, PG ഉന്നത വിജയം നേടിയ  ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ് (PJMS) അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

 2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടറുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള "പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2024-25"  നായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

  • മുൻ കോഴ്സ് പഠിച്ചത് കേരളത്തിനുള്ളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
  • BPL വിദ്യാർത്ഥികൾക്ക് മുൻഗണന 
  • ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡ് ആയതിനാൽ മറ്റേത് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സ്കോളർഷിപ്പ് തുക

  • എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർ:  10,000 രൂപ
  • ബിരുദത്തിന് 80% മാർക്ക് : 15,000 രൂപ
  • ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് :  15,000 രൂപ

രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ , ബിരുദ / ബിരുദാനന്തര ബിരുദ കോഴ്സ് പഠിച്ചിരുന്ന  സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്:

https://www.scholarship.minoritywelfare.kerala.gov.in/


അപേക്ഷിക്കാനുള്ള അവസാന തിയതി:26/12/2024

Previous Post Next Post
Apshi Gold
KRF Resort
Apshi