താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നടന്ന ദിശ കരിയർ എക്സ്പോയിൽ സ്പേസ് മേഖലയിൽ ബിസിനസ് സാധ്യതകളെ പരിചയപ്പെടുത്താൻ ഒരുകൂട്ടം സ്കൂൾ വിദ്യാർത്ഥികളെ കാണുവാൻ സാധിച്ചു.
കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ കാര്യങ്ങൾ ചിന്തിക്കുവാനും, അതിനെക്കുറിച്ച് പഠിക്കുവാനും പ്രചോദകമായിരുന്നു. സ്പെയ്സ് ബിസിനസ് മേഖലയിൽ നിന്നുള്ള ആശയങ്ങൾ മറ്റുള്ളവർക്കും പരിചയപ്പെടുത്താനും, Junior Space Entrepreneurs ടീമിന് പുതിയ ഒരു കാൽവെപ്പ് തുടങ്ങാനും കഴിഞ്ഞു.
ഈ പദ്ധതി കേരള മോഡൽ ആയി മാറുകയാണ്, നിരവധി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുവാനും, അവരെ സ്പെയ്സ് ബിസിനസ് മേഖലയിലേക്ക് ശ്രദ്ധ വളർത്തുവാനും Junior Space Entrepreneurs ടീമിന് കഴിഞ്ഞു. വിദ്യാഭ്യാസ ജില്ലയിൽ നടക്കുന്ന ഇത്തരം ദിശ കരിയർ എക്സ്പോയിൽ ഈ പുതിയ സ്പെയ്സ് ബിസിനസ് എന്റർപ്രനർമാർ വരും തലമുറയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.