Trending

LIC ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് 2024 അപേക്ഷ ക്ഷണിച്ചു


2021-22, 2022-23 അല്ലെങ്കിൽ 2023-24 അധ്യയന വർഷത്തിൽ കുറഞ്ഞത് 60% അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ ഗ്രേഡോടു കൂടി സ്റ്റാൻഡേർഡ് X/XII/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ പാസ്സാകുകയും ഒപ്പം 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷ പ്രവേശനം നേടുകയും ചെയ്ത വിദ്യാർത്ഥികൾക്കായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾക്ക് LIC ഗോൾഡൻ ജൂബിലി ഫൌണ്ടേഷൻ അപേക്ഷ ക്ഷണിച്ചു.

ഉന്നതപഠനം നടത്തുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജനറൽ സ്കോളർഷിപ്പുകൾ: 

1. മെഡിസിൻ, എഞ്ചിനീയറിംഗ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ കോഴ്‌സ്, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ.

2. സർക്കാർ അംഗീകൃത കോളേജുകൾ/ സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐടിഐ) എന്നിവയിലെ വൊക്കേഷണൽ കോഴ്‌സുകൾ.

പെൺകുട്ടികൾക്ക് 

പുറമെ താഴെ നൽകിയ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് രണ്ട് വർഷത്തേക്ക് പ്രത്യേക സ്കോളർഷിപ്പുകൾ;

1. ക്ലാസ് XI & XII/10+2 പാറ്റേണിന് കീഴിൽ ഇന്റർമീഡിയറ്റ്.

2. X കഴിഞ്ഞ് രണ്ട് വർഷത്തേക്ക് ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ കോഴ്‌സ്.

ഓൺലൈൻ അപേക്ഷകൾക്കും മറ്റു യോഗ്യതാ വ്യവസ്ഥകൾക്കും സ്കീം വിശദശാംശങ്ങൾക്കും https://licindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 22.12.2024 ആണ്.


Previous Post Next Post
Apshi Gold
KRF Resort
Apshi