സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസി മലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.
യോഗ്യതകൾ
1. കുറഞ്ഞത് രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസി കേരളീയരുടെ മക്കൾക്കും തിരികെ എത്തിയ പ്രവാസികളുടെ കുട്ടികളുമാണ് ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കൾ.
2. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ്
3. വാർഷിക വരുമാന പരിധി : 3 ലക്ഷം രൂപ
അപേക്ഷിക്കാനുള്ള അവസാന തിയതി : 15 ഡിസംബർ 2024
🔗അപേക്ഷ വെബ്സൈറ്റ്
https://scholarship.norkaroots.org/#no-back-button
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. X th Certificate –SSLC/CBSE/ICSE or Equivalent
2. XII Certificate With Mark list
3. Degree Certificate and Consolidated Mark list showing CGPA/CGPA(S)
4. Certificate issued by Gazetted officer -Proof of Returnee NRK
5. Original annual family income certificate for the Current financial year in the prescribed formatissued by Village Officer/Tahasildar(For Returnee NRK).
6. Certificate issued by the Director/ Principal/Head of the Institute (Annexure – I)
7. Declaration by Parents (Annexure – II)
8. Copy of Bank Pass book showing name of thestudent, account number, IFSC and photograph
9. Copy of student’s AADHAAR card
10. Passport Copy ( Photo page and Address Page)
11. Latest Valid Visa Page of Passport (Applicable for NRK’s working abroad)
12. Photograph of Student
സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ
1. പ്രൊഫഷണൽ ബിരുദത്തിനും പ്രൊഫഷണൽ /നോൺ പ്രൊഫഷണൽ ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കാൻ അപേക്ഷിക്കാനാക്കുക.
2. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക.
3. പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.
4. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
5. ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ
6. തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
7. നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
8. വിവിധ കോഴ്സുകളിലെ സ്കോളർഷിപ്പിന് അർഹരായവരുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും അനുസരിച്ച് ആകെ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ വ്യതിയാനം വരുത്താതെ പുനർക്രമീകരിക്കുന്നതിന് നോർക്ക -റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്
9. തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.
10. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്
11. ഓരോ കോഴ്സ്സിനും 15000/- രൂപയായിരിക്കും സ്കോളർഷിപ് തുക.