PG ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് ഫോർ PG 2024-25 (Fresh & Renewal). എല്ലാ വിഭാഗം PG ഒന്നാം വർഷ വിദ്യാർത്ഥികൾക്കും വരുമാന പരിധി ഇല്ലാതെ അപേക്ഷിക്കാം
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ PG വിദ്യാർത്ഥികൾക്ക് UGC നൽകുന്ന സ്കോളർഷിപ്പ് ആണ് National scholarship for post graduate studies. തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ ലഭിക്കും .2 വർഷങ്ങളിലായി 3 ലക്ഷം രൂപയാണ് ലഭിക്കുക.
യോഗ്യത
- PG കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന 4 ആം വർഷ വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
- വരുമാന പരിധി ഇല്ല
- റെഗുലർ കോഴ്സ് കളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
- സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തിയതി: 15 ഡിസംബർ 2024
💻 അപേക്ഷ വെബ്സൈറ്റ്
പ്രത്യേകതകൾ
ആകെ 10000 പേർക്ക് ആണ് സ്കോളർഷിപ്പ്.30% പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.അതിൽ ഒറ്റ പെൺകുട്ടികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള ഒട്ടു മിക്ക വിഭാഗം PG വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്
പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു NSP സ്കോളർഷിപ്പുകൾ അപേക്ഷിക്കാൻ കഴിയില്ല.
സെൻട്രൽ സെക്ടർ ലഭിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ withdraw ചെയ്താലേ പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കൂ.
ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും SC, OBC വിഭാഗം വിദ്യാർത്ഥികൾക്കും നിശ്ചിത ശതമാനം സംവരണം ഉണ്ട്.